രാജ്യസഭാ സീറ്റ് നിർണയത്തിൽ വീഴ്ച പറ്റി: ചെന്നിത്തല

#

തിരുവനന്തപുരം(11-06-2018): രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ വീഴ്ച പറ്റിയെന്നു രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിമുതൽ നിർണായക തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ രാഷ്ട്രീയകാര്യ സമിതി ചേർന്ന് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്.

താൻ കൂടി പങ്കെടുക്കണമെങ്കിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി മാറ്റിവയ്ക്കണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആവശ്യം. എന്നാൽ യോഗം ഇന്ന് തന്നെ അടിയന്തിരമായി ചേരണമെന്നും നീട്ടി വയ്ക്കുന്നത് പ്രശനങ്ങൾക്കിടയാക്കും എന്നതിനാലാണ് ഇന്ന് തന്നെ സമിതി കൂടുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റ് നിർണയിച്ചത് തങ്ങൾ മൂന്നു പേരും ചേർന്നാണെന്നും ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ കെ.പി.സി.സി പ്രസിഡൻറ്റും പ്രതിപക്ഷ നേതാവും ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

അതേസമയം, ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻ ചാണ്ടിയെ പി.ജെ കുര്യൻ കടന്നാക്രമിച്ചു. ദില്ലിയിൽ ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടിയെ എന്തിനാണ് വിളിച്ചതെന്നും എ.ഐ.സി.സി ജന.സെക്രട്ടറി എന്ന നിലയ്ക്ക് വിളിക്കേണ്ടിയിരുന്നത് കെ.സി വേണുഗോപാലിനെ ആയിരുന്നുവെന്നും കുര്യൻ അഭിപ്രായപ്പെട്ടു.

എന്നാൽ രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻ ചാണ്ടിക്കെതിരായി ഉയർന്ന ആക്രമണങ്ങളെ എ ഗ്രൂപ്പ് നേതാക്കൾ പ്രതിരോധിച്ചു. ഉമ്മൻ ചാണ്ടിയെ ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് പി.സി വിഷ്ണു നാഥും എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മൻ ചാണ്ടിയെന്ന് ബെന്നി ബെഹന്നാനും പ്രതികരിച്ചു.