ബംഗ്ലാദേശിൽ എഴുത്തുകാരനെ വെടിവച്ചു കൊന്നു

#

ധാക്ക(12-06-2018): ബംഗ്ലാദേശിലെ പ്രമുഖ സാഹിത്യകാരനും കമ്മ്യൂണിസ്റ്റ് നേതാവുമായ ഷാജഹാൻ ബച്ചുവിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. 2 ബൈക്കുകളിലായെത്തിയ അക്രമിസംഘം അറ കിലോമീറ്റര് ദൂരത്ത് നിന്നും ബച്ചുവിന് നേരെ വെടിയുതിർക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വെടിയേറ്റ് വീണ ഉടനെ തന്നെ ബച്ചുവിനെ സമീപത്തുണ്ടായിരുന്നവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വികാശ പ്രകാശൻ എന്ന പ്രസിദ്ധീകരണത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തെ മുസ്ലിം തീവ്രവാദികൾ മുൻപ് തന്നെ ലക്‌ഷ്യം വച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.