ഉത്തർപ്രദേശിൽ ബസ് അപകടത്തിൽ 17 മരണം

#

ല​ക്‌നൗ (13-06-18) : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​യി​ൻ​പു​രി​ ജില്ലയിൽ ബ​സ് മ​റി​ഞ്ഞ് 17 യാ​ത്ര​ക്കാ​ർ മ​രി​ച്ചു. 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​യി​ൻ​പു​രി​യി​ലെ ദ​ൻ​ഹാ​ര​യി​ൽ ഇ​ന്ന് രാ​വി​ലെ​യായിരുന്നു അ​പ​കടം. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫറൂക്കാ​ബാ​ദി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ വോ​ൾ​വോ ​ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. എൺപതോളം പേ​ർ ബ​സി​ലു​ണ്ടാ​യി​രുന്നു. പ​രി​ക്കേ​റ്റ​വ​രെ അടുത്തുള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഡ്രൈ​വ​റുടെ അ​ശ്ര​ദ്ധ​യും അമിത വേഗവുമാണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ബസിലുണ്ടായിരുന്നവ​ർ പ​റ​ഞ്ഞു. ബ​സ് നി​റു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഡ്രൈ​വ​ർ അ​നു​സ​രി​ച്ചി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.