കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം

#

ബംഗളൂരു (13-06-18) : കർണാടകത്തിൽ ജയനഗർ നിയമസഭ മണ്ഡലത്തിൽ നടന്ന  ഉപതെരഞ്ഞെടുപ്പിൽകോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡി തൊട്ടടുത്ത ബി.ജെ.പി സ്ഥാനാർത്ഥിയെ അയ്യായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തി . കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 53,151 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് 48,302 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ബി.എൻ.വിജയകുമാറിന്‍റെ നിര്യാണത്തെത്തുടർന്ന് ജയ്‌നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയകുമാർ ജയിച്ച മണ്ഡലമാണിത്. ജനതാദൾ (എസ്) സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. കോൺഗ്രസിന്റെ അംഗസംഖ്യ ഇതോടെ 79 ൽ നിന്ന് 80 ആയി വർദ്ധിച്ചു.