നടിയെ ആക്രമിച്ച സംഭവം ; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

#

കൊച്ചി (13-06-18) : കൊച്ചിയിൽ പ്രമുഖ ചലച്ചിത്രനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് നടത്തുന്നത് പക്ഷപാതപരമായ അന്വേഷണമാണെന്നും ആ അന്വേഷണത്തിൽ തനിക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപ് സി.ബി.ഐ അനേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ അമീപിച്ചിരിക്കുന്നത്.

2017 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പോലീസ് അന്വേഷണത്തെക്കുറിച്ച്  വ്യക്തമായ തെളിവുകളോടെ പരാതി ഉന്നയിക്കാതിരുന്ന ദിലീപ് ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകുന്ന ഹർജി കോടതി പരിഗണിക്കാൻ സാധ്യത കുറവാണ്.