മും​ബൈ​യി​ൽ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം

#

മും​ബൈ (13-06-18) : മും​ബൈ​യി​ൽ വർളിയിൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം.അപ്പാസാഹേബ് മറാത്ത മാർഗിലെ പ്ര​ഭാ​ദേ​വി ബ്യൂ​മോ​ണ്ട് ട​വേ​ഴ്സിലെ മുപ്പത്തിരണ്ടും മുപ്പത്തിമൂന്നും നിലകളിലാണ്   തീപി​ടി​ത്തമുണ്ടായത്.  ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാണ് തീപിടുത്തം കണ്ടത്. നദി ദീപിക പദുക്കോണിന്റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്മെന്റ് ഈ കെട്ടിടത്തിലുണ്ട്.

ജീവാപായമില്ല. 100  പേ​രെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. മും ബൈ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. 6 ഫയർ എഞ്ചിനുകളും ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമുള്ള ഒരു വാഹനമുൾപ്പെടെ 5 കൂറ്റൻ ടാങ്കറുകളും അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.