ഗണേഷ്‌കുമാർ മർദ്ദിച്ചതായി പരാതി

#

കൊ​ല്ലം (13-06-18) : വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെന്ന പേരിൽ മുൻമന്ത്രിയും പ​ത്ത​നാ​പു​രം എം​എ​ൽ​എ യുമായ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ യുവാവിനെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. അഞ്ചലിൽ വച്ച് ഗണേഷ്‌കുമാർ സഞ്ചരിച്ച കാറിന്  സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഗണേഷ്  മർദിച്ചതായി അ​ന​ന്ത​കൃ​ഷ്ണൻ എന്നയാൾ പോലീസിൽ പ​രാ​തി നൽകി. ഗ​ണേ​ഷ്കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന് ത​ന്നെ മ​ർ​ദ്ദി​ക്കു​ക​യും കാറിലുണ്ടായിരുന്ന അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്ന് അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അതേസമയം അനന്തകൃഷ്ണൻ തന്നെ മർദിക്കുകയായിരുന്നുവെന്നാണ് ഗണേഷ്കുമാറിന്‍റെ ഡ്രൈവർ പറയുന്നത്. ഗണേഷിന്റെ ഡ്രൈവറും പോലീസിൽ   പരാതി നൽകിയിട്ടുണ്ട്.

ഒരു മരണവീട്ടിൽ നിന്ന് തിരികെ വരികയായിരുന്നു ഗണേഷ്‌കുമാർ. അതേ വീട്ടിൽ നിന്ന് തന്നെ വന്ന കാറിൽ സഞ്ചരിച്ചയാളാണ് പരാതി നൽകിയിരിക്കുന്നത്. ചെറിയ റോഡിൽ തന്റെ കാറിനെ മുന്നിൽ കടത്തിവിടാതിരുന്നതിൽ രോഷാകുലനായ ഗണേഷ് കാറിൽനിന്ന് ചാടിയിറങ്ങി തന്നെ മർദ്ദിച്ചെന്നാണ് അനന്തകൃഷ്ണൻ പറയുന്നത്. ഡ്രൈവറും ചേർന്ന് മർദ്ദിച്ചവശനാക്കി. അനന്തകൃഷ്ണനെ സ്വകാര്യാശുപത്രിയിൽ   ചികിത്സയ്ക്കുശേഷം വിട്ടയച്ചു.