കൊച്ചിയിൽനിന്ന് ചെറുദ്വീപുകളിലേക്ക് യാത്രാക്ലേശം രൂക്ഷം

#

കൊച്ചി (13-06-18) :  ലക്ഷദ്വീപിന് സമീപമുള്ള ചെറുദ്വീപുകളിൽ താമസിക്കുന്നവർക്ക് കൊച്ചിയിൽ നിന്ന് ദ്വീപുകളിലേക്കുള്ള യാത്രയ്ക്ക് വൻബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഇപ്പോൾ ദ്വീപുകളിൽ അവധിക്കാലമായതിനാൽ ചികിത്സയ്ക്കും മറ്റു പല ആവശ്യങ്ങൾക്കുമാ യി കൊച്ചിയിലെത്തിയവരാണ്  മടങ്ങിപ്പോകാനാവാതെ ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ ഭൂരിപക്ഷം. കപ്പലുകൾ ഉണ്ടെങ്കിലും വലിയ ദ്വീപുകളിൽ താമസിക്കുന്നവർക്കുള്ള പരിഗണന ചെറിയ ദ്വീപുകളിൽ താമസിക്കുന്നവർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.

ചെറുദ്വീപുകളിൽ താമസിക്കുന്നവരുടെ കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി.ടി.നജിമുദ്ദീൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. റംസാന് കൊച്ചിയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് നാട്ടിൽ പോകാൻ കപ്പലിന് ടിക്കറ്റ് കിട്ടാതെ കൊച്ചിയിൽ അകപ്പെട്ട കിൽത്താൽ, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളിലേക്കുള്ള യാത്രക്കാരെ റംസാന് മുൻപായി ദ്വീപിലെത്തിക്കാമെന്നു അധികൃതർ സമ്മതിച്ചതായി സി,പി.ഐ ലക്ഷദ്വീപ് ഘടകം അറിയിച്ചു. അധികൃതർ വാക്കു പാലിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് തിരിയേണ്ടി വരുമെന്ന് സി.പി.ഐ മുന്നറിയിപ്പ് നൽകി.