സിന്തൈറ്റ് സമരം ഒത്തുതീർപ്പായി

#

എറണാകുളം(13-06-2018): കോലഞ്ചേരി സിന്തൈറ്റ് സമരം ഒത്തുതീർപ്പായി. ലേബർ കമ്മിഷണർ നടത്തിയ ചർച്ചയിലാണ് 11 ദിവസമായി നടന്നു വന്ന സമരം ഒത്തുതീർന്നത്. 10 ജീവനക്കാരുടെ സസ്പെന്ഷൻ പിൻവലിക്കാനും സ്ഥലം മാറ്റിയ 17 ജീവനക്കാരിൽ 3 പേരുടെ സ്ഥലമാറ്റം ഒഴിവാക്കാനും ചർച്ചയിൽ തീരുമാനമായി.

സ്ഥലം മാറ്റിയതിൽ ബാക്കിയുള്ള 14 പേരിൽ 4 പേരെ നാല് മാസത്തിനുള്ളിൽ തിരിച്ചു കൊണ്ട് വരാനും ബാക്കിയുള്ള 10 തൊഴിലാളികളെ വിരമിക്കൽ ഒഴിവു വരുന്ന മുറയ്ക്ക് കോയമ്പത്തൂരിൽ നിന്നും തിരികെ കൊണ്ട് വരാനും സമവായ ചർച്ചയിൽ തീരുമാനമായി. ജീവനക്കാർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും മാനേജ്‌മന്റ് തൊഴിലാളി സംഘടനാ പ്രതിനിധികൾക്ക് ഉറപ്പു നൽകി.