മാര്‍ക്‌സിസത്തിന്റെ പ്രയോഗത്തില്‍ ഇ എം എസ് നല്‍കിയ സംഭാവന - ഓണ്‍ലൈന്‍ സെമിനാര്‍

#

തിരുവനന്തപുരം(13-06-2018): കാള്‍ മാര്‍ക്‌സ് 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇ എം എസ് ജന്മദിനമായ 13-ന് വൈകിട്ട് 6.30 ന് തിരുവനന്തപുരം കേസരി മെമ്മോറിയല്‍ ഹാളില്‍ 'മാര്‍ക്‌സിസത്തിന്റെ പ്രയോഗത്തില്‍ ഇ എം എസ് നല്‍കിയ സംഭാവന' എന്ന വിഷയത്തില്‍ ചിന്ത പബ്ലിഷേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

'ആധുനിക കേരള നിര്‍മ്മിതിയില്‍ ഇ എം എസിന്റെ പങ്ക്' എന്ന വിഷയത്തില്‍ ഡോ. ടി എം തോമസ് ഐസക് സംസാരിക്കും. 'ജാതിയിലും ഭൂവുടമാ ബന്ധങ്ങളിലും വന്ന മാറ്റത്തില്‍ ഇ എം എസിന്റെ സംഭാവന' എന്ന വിഷയത്തെ അധികരിച്ച് ഡോ. കെ എന്‍ ഗണേഷും, 'ഫെഡറല്‍ ബന്ധങ്ങളെക്കുറിച്ച് ഇ എം എസിന്റെ കാഴ്ചപ്പാടും ഇടപെടലും' എന്ന വിഷയത്തില്‍ ഡോ. വി ശിവദാസും സംസാരിക്കും.

സെമിനാറില്‍ ഓണ്‍ലൈനിലൂടെ ഏവര്‍ക്കും പങ്കെടുക്കാവുന്നതും അഭിപ്രായം രേഖപ്പെടുത്താവുന്നതുമാണ്. ഓണ്‍ലൈന്‍ വഴി വരുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ലൈവ് സെമിനാറിലൂടെ നല്‍കുന്നതായിരിക്കും. സെമിനാര്‍ തല്‍സമയം www.chinthapublishers.com എന്ന വെബ്‌സൈറ്റിലൂടെ കാണുന്നതിനും, ഈ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.