സംസ്ഥാനത്ത് വ്യാപക മഴക്കെടുതി ; കോഴിക്കോട് ഉരുൾപൊട്ടലിൽ 3 മരണം

#

തിരുവനന്തപുരം (14-06-18) :  കേരളത്തിൽ വ്യാപകമായി മഴക്കെടുതി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ വടക്കൻ ജില്ലകളിൽനിന്ന് വ്യാപമായ കെടുതികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ 3 കുട്ടികൾ മ​രി​ച്ചു. അബ്ദുൽ സലീമിന്റെ ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളും അയൽവാസിയായ ജാഫറിന്റെ മൂന്നര വയസ്സുള്ള കുട്ടിയുമാണ് മരിച്ചത് 8 പേ​രെ കാ​ണാ​താ​യി.  മ​രി​ച്ച​ കുട്ടികളുടെ  മൃ​ത​ദേ​ഹ​ങ്ങ​ൾ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 9 പേരെ കാണാതായതിൽ ഒരു കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു. ഹസ്സൻ, അബ്ദുൾ റഹ്‌മാൻ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് കാണാതായിരിക്കുന്നത്.  ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു ഉരുൾപൊട്ടൽ. നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​നാംഗങ്ങളും  ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മൂ​ന്ന് വീ​ടു​ക​ൾ മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഇന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു.  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സിബിഎസ്ഇ ഉൾപ്പെടെയുള്ള മുഴുവൻ സ്കൂളുകൾക്കും ഇന്ന് ഉച്ചയ്ക്കു ശേഷം കളക്ടർ അവധി പ്രഖ്യാപിച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലേ​യും ആ​ർ​പ്പൂ​ക്ക​ര, അ​യ്മ​നം, കു​മ​ര​കം, തി​രു​വാ​ർ​പ്പ്, മ​ണ​ർ​കാ​ട്, വി​ജ​യ​പു​രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റും ചേ​ർ​ത്ത​ല, അ​മ്പല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കാലവര്‍‍‍‍ഷക്കെടുതി നേരിടുന്നതിന്  അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ്സെക്ര‌ട്ടറിക്കും കളക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയയ്ക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടിസംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.