നടിയെ ആക്രമിച്ച സംഭവം : സിബിഐ ആവശ്യമില്ലെന്ന് സര്‍ക്കാര്‍

#

കൊച്ചി (14-06-18) : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ്, സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ അംഗീകരിച്ചിരുന്നില്ല. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.