എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ചെന്ന് ഡ്രൈവർ

#

തിരുവനന്തപുരം (14.06.2018) : ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചതായി എ.ഡി.ജി.പിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറുടെ  പരാതി. ഇന്നു രാവിലെ പ്രഭാത നടത്തയ്ക്കായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും  ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി തിരികെ വരുമ്പോൾ വാഹനത്തിലിരുന്നു മകള്‍ ചീത്തവിളിച്ചെന്നും ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് മർദ്ദിച്ചതെന്നും ഡ്രൈവര്‍ ഗവാസ്കര്‍ പേരൂർക്കട പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു.

മർദ്ദനമേറ്റ ഡ്രൈവർ ഗവാസ്കറെ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുമ്പും എ.ഡി.ജി.പിയുടെ ഭാര്യയും മകളും തന്നോട് മോശമായി പെരുമാറുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നെന്ന് ഗവാസ്കർ പറഞ്ഞു.