മാസപ്പിറവി കണ്ടു; വെള്ളിയാഴ്ച ചെറിയ പെരുനാൾ

#

കോഴിക്കോട്(14-06-2018): കോഴിക്കോട് കപ്പക്കലിൽ മാസപ്പിറവി കണ്ടതിനാൽ വെള്ളിയാഴ്ച സംസ്ഥാനത്ത് ചെറിയ പെരുനാൾ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുഖ്യാഹാജി കെ.വി ഇമ്പിച്ഛഹമ്മദ് ഹാജി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. തെക്കൻ കേരളത്തിലും ചെറിയ പെരുനാൾ വെള്ളിയാഴ്ച തന്നെ ആയിരിക്കുമെന്ന് പാളയം ഇമാമും അറിയിച്ചു.