ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചെന്നു ഹാർദിക് പട്ടേൽ; നിഷേധിച്ച് മുഖ്യമന്ത്രി

#

അഹമ്മദാബാദ്(15-06-2018): ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചുവെന്ന പ്രഖ്യാപനവുമായി പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ രംഗത്ത് വന്നു. രാജ്കോട്ടിൽ സന്ദർശനം നടത്തവെയാണ് വിജയ് രൂപാണി രാജി വച്ചതായി ഹാർദിക് ജനങ്ങളോട് പറഞ്ഞത്. ബുധനാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി രാജി വച്ചത്. ഭരണനിർബഹനത്തിൽ പരാജയമെന്ന് കണ്ടതോടെ പാർട്ടി തന്നെയാണ് രൂപണിയുടെ രാജി ആവശ്യപ്പെട്ടതെന്നും അതിൻപ്രകാരമാണ് രാജിയെന്നും ഹാർദിക് ആരോപിച്ചു.

10 ദിവസത്തിനുള്ളതിൽ പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്നും ഹാർദിക് പറഞ്ഞു. പുതിയ മുഖ്യമന്ത്രി പട്ടേൽ സമുദായത്തിൽ നിന്നുമുള്ള ആളായിരിക്കുമെന്നും ഹാർദിക് അവകാശപ്പെട്ടു.

എന്നാൽ, ഹാർദിക് കളവ് പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു ജിജറാത് മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്തെത്തി. ഹാർദിക്ക് കള്ളപ്രചാരണം നടത്തുകയാണെന്നും താൻ രാജി വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിയുമായി ബന്ധപ്പെട്ട യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും ബുധനാഴ്ചത്തേത് സാധാരണ രീതിയിലുള്ള ക്യാബിനറ്റ് യോഗമായിരുന്നെന്നും രൂപാണി അറിയിച്ചു. മുഖ്യമന്ത്രിയായി താൻ കാലാവധി പൂർത്തിയാക്കുമെന്ന ആത്മവിശ്വാസവും രൂപാണി പ്രകടിപ്പിച്ചു.