കെജ്രിവാളിന്റെ സമരം 6-ാം ദിവസത്തിലേക്ക്; ആരോഗ്യസ്ഥിതിയിൽ ആശങ്ക

#

ന്യൂ​ ഡ​ൽ​ഹി(16-06-2018): സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡൽഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാൾ ന​ട​ത്തു​ന്ന ​രാജ് നിവാസ് ധ​ർ​ണ ആ​റാം ദിവസത്തിലേക്ക്. ല​ഫ്: ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ വ​സ​തി​യി​ലാ​ണ് കെജ്രിവാ​ളും മ​ന്ത്രി​മാ​രാ​യ മ​നീ​ഷ് സി​സോ​ദി​യ, സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യി എ​ന്നി​വ​രും ധ​ർ​ണ ന​ട​ത്തു​ന്ന​ത്.

നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന അ​ര​വി​ന്ദ് കെജ്രി​വാ​ളി​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. മ​ന്ത്രി​മാ​രു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച നാ​ല് ആം​ബു​ല​ൻ​സു​ക​ൾ ഗ​വ​ണ​റു​ടെ വ​സ​തി​ൽ എ​ത്തി​ച്ചി​രു​ന്നു.

അ​തി​നി​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ടാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും ഇ​തു ന​ട​പ​ടി​യാ​യി​ല്ല. നി​സ​ഹ​ക​ര​ണ സ​മ​രം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.