പൊലീസിലെ അടിമപ്പണി: കര്‍ശന നടപടി വേണമെന്ന് ചെന്നിത്തല

#

തിരുവനന്തപുരം(16-06-2018): :ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് അടമിപ്പണി ചെയ്യിക്കുന്നത് കാടത്തമാണ്. ഇവരെ കൊണ്ട് വീട്ടുപണിയും വസ്ത്രം അലക്കിപ്പിക്കുക, മേസ്തരിപ്പണി ചെയ്യിക്കുക, വളര്‍ത്തുപട്ടിയെ കുളിപ്പിക്കുക വരെ ചെയ്യിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. സ്ത്രീകളടക്കമുള്ള ക്യാമ്പ് ഫോളോവേഴ്സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നു.മാത്രമല്ല ഭീഷണിയും പതിവാണ്. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരു വിധത്തിലും യോജിച്ച കാര്യങ്ങളല്ല ഇത്. ഇക്കാര്യത്തില്‍ നിര്‍ദാക്ഷണ്യ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു