അർജന്റീനയ്ക്ക് സമനില: കന്നി ലോകകപ്പിൽ അട്ടിമറിയുമായി ഐസ്‌ലാൻഡ്

#

മോസ്കൊ(16-06-2018): ഗ്രൂപ്പ്തല മത്സരത്തിൽ കരുത്തരായ അർജന്റീനയെ സമനിലയിൽ കുരുക്കി കന്നി ലോകകപ്പിനിറങ്ങിയ ഐസ്‌ലാൻഡ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു 2 ഗോളുകളും.

19-ാം മിനിറ്റിൽ സെർജിയോ അഗ്വേറോയുടെ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 23-ാം മിനിറ്റിൽ 4 മിനിറ്റോളം നീണ്ടും നിന്ന നീക്കങ്ങളിലൂടെ ഐസ്‌ലാൻഡ് മെസ്സിപ്പടയെ ഞെട്ടിച്ചു. ഫിൻബൊഗാസനാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ഐസ്‌ലാൻഡിനെ ഒപ്പത്തിനൊപ്പമെത്തിച്ചത്.

പന്തടക്കത്തിലും കൃത്യതയിലും അർജന്റീനക്കാർ മുന്നിട്ടു നിന്നെങ്കിലും വീണു കിട്ടിയ അവസരങ്ങൾ മുതലാക്കിയ ഐസ്‌ലാൻഡ് അക്ഷരാർത്ഥത്തിൽ മത്സരം പിടിച്ചെടുക്കുകയായിരുന്നു.

നിർണായകമായ ഒരു പെനാലിറ്റി സൂപ്പർ താരം മെസ്സി പാഴാകുകയും ചെയ്തു. ലീഡെടുക്കാൻ അർജന്റീനയ്ക്കു കിട്ടിയ സുവർണ്ണാവസരമായിരുന്നു മെസ്സി നഷ്ട്ടപ്പെടുത്തിയത്. മെസ്സിയുടെ ഷോട്ടിനെ മിന്നൽപ്പിണർ പോലെ തട്ടിയകറ്റിയ ഗോളി ഹാൽഡോർസണിന്റെ നീക്കവും വിജയത്തോളം പോന്ന സമനില നേടാൻ ഐസ്‌ലാൻഡിനെ സഹായിച്ചു.