സുധീരനെ പൂട്ടാൻ യുവനേതാക്കൾ

#

തിരുവനന്തപുരം(18-06-2018): കെ.പി.സി.സി പ്രസിഡന്റ്റ് വി.എം സുധീരനെതിരെ തലസ്ഥാനത്ത് എ ഗ്രൂപ്പിലെ യുവനേതാക്കളുടെ രഹസ്യ യോഗം. എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി വിഷ്ണുനാഥിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. തിരുവനന്തപുരത്ത് എം. എൽ.എ ഹോസ്റ്റലിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ പമ്പ ബ്ലോക്കിലുള്ള 404-ാം നമ്പർ റൂമിലാണ് യോഗം. യോഗത്തിൽ ടി. സിദ്ദിക്, കെ.എം.അഭിജിത്ത്, ഷാഫി പറമ്പിൽ തുടങ്ങിയ യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കൾ പങ്കെടുക്കുന്നതായാണ് വിവരം.

രാജ്യ സീറ്റ് വിവാദത്തിൽ ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ച വി.എം.സുധീരൻ, പി.ജെ.കുര്യൻ എന്നിവർക്കെതിരെ എ ഗ്രൂപ്പ് നേതാക്കളെ അണിനിരത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. കെ.സി.ജോസഫും, ബെന്നി ബെഹനാനും ഉടൻ യോഗത്തിൽ എത്തിച്ചേരുമെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്.