ദാസി പണി ; നടപടിയുണ്ടാകും : മുഖ്യമന്ത്രി

#

തിരുവനന്തപുരം (19-06-18) : ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ദാസി പണി ചെയ്യലല്ല  പോ​ലീ​സി​ന്‍റെ പ​ണി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സി​ലെ ദാസി പണി വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ നിയമസഭയിൽ കെ.ശബരിനാഥ് എംഎല്‍എയുടെ  സബ്മിഷന്  മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ.

ഉ​ന്ന​ത പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്ജീ​വ​ന​ക്കാ​രെ ദാസി പണിക്ക് നി​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പോലീ​സു​കാ​ർ പ​ട്ടി​യെ കു​ളി​പ്പി​ക്കേ​ണ്ട. പ​ട്ടി​യെ കു​ളി​പ്പി​ക്ക​ലും വീ​ട്ടു​ജോലി​യും പോ​ലീ​സു​കാ​രു​ടെ പ​ണി​യ​ല്ല. അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​രി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​ത ഉദ്യോഗസ്ഥർ  ചെ​യ്താ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പോലീസിലെ ദാസി പണി  വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് കെ. മുരളീധരൻ എം.എൽഎ അടിയന്തിര പ്രമേയ നോട്ടീസ് നൽകി. ക്യാംപ് ഫോളോവര്‍മാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതിയുണ്ടെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.  മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​ന്റെ  നടപടികള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മുരളീധരന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞത്. മുന്‍ കാലത്ത് കീ​ഴു​ദ്യോ​ഗ​സ്ഥ​രെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ക്കു​ന്ന പോ​ലീ​സു​കാ​രും സേ​ന​യി​ൽ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.