ജമ്മു കാശ്മീരിൽ ബി.ജെ.പി - പി.ഡി.പി സഖ്യം തകർന്നു

#

ശ്രീനഗർ (19-06-18) : ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള ഭരണസഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്മാറി. ബി,.ജെ.പി നേതാക്കളുമായി പാര്‍ട്ടി അദ്ധ്യക്ഷനായ അമിത്ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ്  അന്തിമ തീരുമാനം.  ബി.ജെ.പി നേതാവ് റാം മാധവ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് തീരുമാനം വെളിപ്പെടുത്തിയത്.

കത്വ സംഭവത്തിനുശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യം തകരാന്‍ കാരണമായത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് കാശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം രൂപീകരിച്ചത്. 89 അംഗ നിയമസഭയില്‍ പി.ഡി.പിക്ക് 28 ഉം ബി.ജെപിക്ക് 25 ഉം അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്‍ നിന്ന് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്ന് ബി.ജെ.പി നേതാവ് റാം മാധവ് പറഞ്ഞു.