ബി.ജെ.പി കാശ്മീരിനെ നശിപ്പിച്ചതിനുശേഷം ഉപേക്ഷിക്കുന്നു : കേജ്‌രിവാള്‍

#

ന്യൂഡല്‍ഹി (19-06-18) : ജമ്മുകാശ്മീര്‍ സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പുറത്തുപോകുന്നത് കാശ്മീരിനെ തകര്‍ത്ത് ഇല്ലാതാക്കിയതിനു ശേഷമാണെന്ന് അരവിന്ദ് കേജ്‌രിവാള്‍. ജമ്മുകാശ്മീര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിനെത്തുടര്‍ന്ന് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി.

നോട്ടുനിരോധനം കാശ്മീരിലെ ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ത്തെന്ന് ബി.ജെ.പി നമ്മളോട് പറഞ്ഞില്ലേ എന്നും എന്നിട്ടെന്തു സംഭവിച്ചു എന്നും കേജ്‌രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു. പി.ഡി.പി-ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പുറത്തുവന്നതിനോട് ആദ്യം പ്രതികരിച്ച പ്രതിപക്ഷനേതാവ് അരവിന്ദ് കേജ്‌രിവാളാണ്.