ജപ്പാന് അട്ടിമറി ജയം

#

മോസ്കൊ(19-06-2018): പത്തു പേരുമായി കളിച്ച കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്തു ഏഷ്യൻ ശക്തികളായ ജപ്പാന് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ആവേശകരമായ ജയം. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ 10 പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷം വരെ കൊളംബിയ പോരടിച്ചു നിന്നു.

ഷിൻജി കവഗ(4-ാം മിനിറ്റ്), യൂയ ഒസാക്ക(73-ാം മിനിറ്റ്) എന്നിവരാണ് ജപ്പാന് വേണ്ടി ഗോളുകള നേടിയത്. കൊളംബിയയുടെ ആശ്വാസ ഗോൾ യുവാൻ ക്വിന്റെറോ നേടി.

മൂന്നാം മിനിറ്റിൽ സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തടുത്ത കാർലോസ് സാഞ്ചസ് ചുവപ്പു കാർഡ് കണ്ട് പുറത്തായത് കൊളംബിയയ്ക്കു തിരിച്ചടിയായി. അതോടെ കൊളംബിയ പത്തു പേരായി ചുരുങ്ങി. പിറകെ ഈ ഫൗളിന് പകരം ലഭിച്ച പെനാലിറ്റി വലയിലെത്തിച്ച് ഷിൻജി കവഗ കൊളംബിയയെ വീണ്ടും ഞെട്ടിച്ചു.