ആർ.നാസ്സർ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി

#

ആലപ്പുഴ(19-06-2018): സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസറിനെ തിരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ എംഎല്‍എ ആയി സജി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടിവന്നത്.

മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്, സംസ്ഥാന കമ്മിറ്റിയംഗം മന്ത്രി ജി സുധാകരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആര്‍ നാസര്‍, ജി വേണുഗോപാല്‍, കെ പ്രസാദ്, കെ രാഘവന്‍, എം.എ അലിയാര്‍, എ മഹേന്ദ്രന്‍, പി.പി ചിത്തരഞ്ജന്‍, കെ.എച്ച്‌ ബാബുജാന്‍, എം സത്യപാലന്‍, ജി ഹരിശങ്കര്‍, മനു സി പുളിക്കല്‍ എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.