ബലം പ്രയോഗിച്ച് സ്‌നേഹപ്രകടനം ; പ്രതിഷേധിച്ച് ടിവി റിപ്പോര്‍ട്ടര്‍

#

മോസ്‌കോ (20-06-18) : ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ടിവി ചാനലിനു വേണ്ടി ലൈവായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന വനിതാ റിപ്പോര്‍ട്ടറെ മത്സരം കാണാനെത്തിയയാള്‍ കടന്നുപിടിച്ച് ചുംബിച്ചു. ഒരു ജര്‍മ്മന്‍ ചാനലിനുവേണ്ടി ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്ത്‌കൊണ്ടിരുന്ന കൊളംമ്പിയന്‍ വനിതാ റിപ്പോര്‍ട്ടര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

തിരക്കുപിടിച്ച ഒരു തെരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ജൂലിയത്ത് ഗൊണ്‍സാലസ് തെരാന്‍ എന്ന റിപ്പോര്‍ട്ടര്‍ തന്റെ പുറകിലുള്ള ക്ലോക്ക് ചൂണ്ടിക്കാട്ടി ലോകകപ്പ് മത്സരം ആരംഭിക്കുന്നതിനുള്ള കൗണ്ട്ഡൗണ്‍ ആ ക്ലോക്കില്‍ കാണാമെന്ന് പറയുമ്പോഴാണ് ഒരാള്‍ കടന്നുവന്ന് അവരുടെ മാറിടത്തില്‍ കടന്നുപിടിക്കുകയും കവിളിൽ  ദീര്‍ഘമായി ചുംബിക്കുകയും ചെയ്തത്. തനിക്കു നേരേ നടക്കുന്ന പരസ്യ "സ്‌നേഹ"പ്രകടനം ഒട്ടും ബാധിക്കാത്ത തരത്തില്‍ തെരാന്‍ റിപ്പോര്‍ട്ടിംഗ് തുടര്‍ന്നുകൊണ്ടിരുന്നു. തനിക്കു നേരേയുണ്ടായ മോശം പെരുമാറ്റത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച തെരാന്‍, പരസ്യ സ്‌നേഹപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.