ധോണിയുടെ ഭാര്യ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി

#

ന്യൂഡല്‍ഹി (20-06-18) : വീട്ടില്‍ മിക്കപ്പോഴും താന്‍ ഒറ്റയ്ക്കാണെന്നും ഒറ്റയ്ക്ക് പലപ്പോഴും പുറത്തു പോകേണ്ടി വരാറുണ്ടെന്നും അത് തന്റെ ജീവന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ ഭാര്യ സാക്ഷി ധോണി. ഒരു പിസ്റ്റളോ 32 റിവോള്‍വറോ കൈവശം വയ്ക്കാന്‍ തനിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സാക്ഷി അധികൃതര്‍ക്ക് അപേക്ഷ നല്‍കി.

2008 ല്‍ ഒരു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സിനുവേണ്ടി എം.എസ്.ധോണി അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. 2010 ല്‍ ധോണി വീണ്ടും അപേക്ഷ നല്‍കിയിപ്പോള്‍ അധികൃതര്‍ അത് അംഗീകരിച്ചു. ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വൈ കാറ്റഗറി സുരക്ഷയാണ് ധോണിക്കുള്ളത്. ധോണിയുടെ വീടിന് സദാസമയവും പോലീസ് സുരക്ഷയുമുണ്ട്.