ആസ്‌ട്രേലിയയിൽ മലയാളിയുടെ കൊല ; ഭാര്യയ്ക്ക് 24 വർഷം തടവ്

#

മെൽബൺ (21-06-18) :  ആസ്‌ട്രേലിയയിൽ മലയാളികൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഭാര്യയെ 24 വർഷത്തെ തടവിന് വിക്ടോറിയ കോടതി ശിക്ഷിച്ചു. 2015 ഒക്ടോബറിൽ മെൽബണിലെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാം അബ്രഹാം ഹൃദയാഘാതം മൂലം മരിച്ചു എന്നായിരുന്നു ആദ്യ നിഗമനമെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് ഉള്ളിൽ ചെന്നതുമൂലമാണ് മരണമെന്ന് കണ്ടതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

സാം അബ്രഹാമിന്റ ഭാര്യസോഫിയയുടെ കാമുകന്‍ അരുണ്‍ കമലാസൻ, ഉറങ്ങിക്കിടന്ന സാമിനെ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് കുടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. സോഫിയയ്ക്ക് 24 വർഷത്തെയും അരുൺ കമലാസനന് 27 വര്‍ഷത്തെയും തടവ് ശിക്ഷ കോടതി വിധിച്ചു.

തനിക്ക് 9 വയസുള്ള മകനുണ്ടെന്നും അത് പരിഗണിച്ച് ശിക്ഷയിൽ ഇളവ് നല്‍കണമെന്നുമുള്ള സോഫിയയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. അരുണ്‍ കമലാസൻ ശിക്ഷയിൽ ഇളവ് നല്‍കണമെന്ന അയാളുടെ ഭാര്യയുടെയും അച്ഛനമ്മമാരുടെയും അപേക്ഷയും കോടതിതള്ളി.