നെഞ്ചുവേദന ; ക്യാപ്റ്റൻ രാജു ആശുപത്രിയിൽ

#

മസ്‌കറ്റ് (25.06.2018) :  നെഞ്ചുവേദനയെ തുടർന്ന് നടൻ ക്യാപ്റ്റന്‍ രാജുവിനെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രയിൽ വിമാനത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിമാനം അടിയന്തരമായി ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറക്കി. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്യാപ്റ്റൻ രാജുവിനെ ഹൃദ്രോഗ വിദഗ്ദ്ധർ പരിശോധിക്കുകയാണ്.