സകലകലാവല്ലഭന്‍

#

(29-06-18) : നടീനടന്മാരുടെ സംഘടനയിലും നിര്‍മ്മാതാക്കളുടെ സംഘടനയിലും സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയിലും തിയറ്റര്‍ ഉടമകളുടെ സംഘടനയിലും അംഗമായ ഒരു വ്യക്തി മാത്രമാണ് കേരളത്തിലുള്ളത്. ദിലീപ് സിനിമാരംഗത്ത് കാലു കുത്തുന്നത് സഹസംവിധായകന്‍ എന്ന നിലയിലാണ്. രണ്ടു ദശകങ്ങള്‍ക്കപ്പുറം ചില സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്കയില്‍ ദിലീപ് അംഗമായി തുടര്‍ന്നത്.

ദിലീപ് കേസിൽ പ്രതിയായപ്പോൾ തന്നെ തങ്ങള്‍  പുറത്താക്കിയെന്നും തിരിച്ചെടുത്തിട്ടില്ലെന്നും ഇന്ന് അടിയന്തരയോഗം ചേര്‍ന്ന ഫെഫ്ക അറിയിച്ചു. അതേസമയം തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് അറിയിച്ചത് ദിലീപിനെ പുറത്താക്കുന്ന പ്രശ്‌നമില്ലെന്നാണ്. തിയറ്റർ അടച്ചിട്ടുകൊണ്ടുള്ള തിയറ്റർ ഉടമകളുടെ സമരം പൊളിച്ച് ദിലീപ് ഉണ്ടാക്കിയ സംഘടനയാണ് ഫിയോക്.

ഗായകര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ് ബോയ്മാന്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ സംഘടനകളിലും ദിലീപിന് അംഗത്വമുണ്ടോ എന്ന കാര്യം അറിയില്ല. എന്തായാലും ഇങ്ങനെയൊരു ബഹുമുഖ പ്രതിഭ ഇതുവരെയുണ്ടായിട്ടില്ലെന്നു തോന്നുന്നു.