സ്പെയിനും പുറത്ത്

#

(02-07-18) : ജർമ്മനിക്കും ,അർജന്റീനക്കും, പോർച്ചുഗലിനുമൊപ്പം സ്പെയിനും 2018 ലോകകപ്പിൽ നിന്നും പുറത്തായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പ്രീ ക്വാർട്ടർ മത്സരത്തിൽ 4 നെതിരെ 3 ഗോളുകൾക്ക് റഷ്യയോട് തോൽവി വഴങ്ങി മുൻ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പിൽ നിന്നും പുറത്തായി. റഷ്യൻ താരം ഇഗ്നാ ഷെവിച്ചിന്റെ നിർഭാഗ്യകരമായ ഓൺ ഗോളിൽ പന്ത്രണ്ടാം മിനിട്ടിൽ മുന്നിലെത്തിയ സ്പെയിനിനെ നാല്പത്തിയൊന്നാം മിനിട്ടിലെ പെനാൽറ്റി ഗോളിൽ റഷ്യ സമനിലയിൽ കുരുക്കി.സ്പാനിഷ് ബോക്സിനുള്ളിൽ ജറാർഡ് പിക്വേ കൈ കൊണ്ട് പന്ത് തട്ടിയതിനായിരുന്നു റഷ്യക്ക് പെനാൽറ്റി കിക്ക് ലഭിച്ചത്.കിക്കെടുത്ത ഡിസൂബ ഗോളി ഡേവിഡ് ഗിയയെ അനായാസം കീഴ്പ്പെടുത്തി. അധിക സമയത്തേക്ക് നീണ്ട കളിയിൽ സ്പെയിന്റെ ഗോൾ ശ്രമങ്ങളെ സമർത്ഥമായി ചെറുത്ത റഷ്യൻ താരങ്ങൾ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുത്തു.  കോക്കേ ,അസ്പാസ് എന്നിവരുടെ കിക്കുകൾ തടുത്തിട്ട റഷ്യൻ ഗോളി അക്കിൻ ഫീവാണ് സ്പെയിന് പുറത്തേക്കുള്ള വഴികാട്ടിയത്.