വൈദികര്‍ക്കെതിരേ ബലാത്സംഗത്തിന് കേസെടുത്തു

#

കോട്ടയം (02-07-18) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ 4 വൈദികര്‍ക്കെതിരേ ബലാത്സംഗത്തിന് കേസെടുത്തു. തന്റെ ഭാര്യയെ കുമ്പസാരരഹസ്യത്തിന്റെ പേരില്‍ ബ്ലാക്‌മെയില്‍ ചെയ്ത് 5 വൈദികര്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോട്ടയം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്.

എബ്രഹാം വര്‍ഗ്ഗീസ്, ജെയ്‌സ് ജോര്‍ജ്, ജോസ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നീ വൈദികര്‍ക്കെതിരേയാണ് പോലീസ് ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തത്. ഇവർ കൂടാതെ വേറെയും വൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തി എല്ലാ പ്രതികളുടെ പേരിലും കേസെടുക്കണമെന്നും ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.