മുംബൈ അന്ധേരി സ്റ്റേഷനില്‍ ഫുട് ഓവര്‍ബ്രിഡ്ജ് തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്

#

മുംബൈ (03-07-18) : മുംബൈ അന്ധേരിയില്‍ ഫുട് ഓവര്‍ബ്രിഡ്ജ് തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. രാവിലെ 7.30 ഓടെ അന്ധേരി ഈസ്റ്റും വെസ്റ്റും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ബ്രിഡ്ജിലെ സ്ലാബ് തകര്‍ന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ബാന്ദ്രയ്ക്കും ഗോരേഗാവിനും ഇടയ്ക്കുള്ള റയില്‍ ഗതാഗതം തകരാറിലായി.

റയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് റിയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അധികൃതരോട് ആവശ്യപ്പെട്ടു. രാവിലെ വന്‍ ഗതാഗതത്തിരക്കുള്ള സമയത്തുണ്ടായ അപകടം യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചു.