വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും തടയാന്‍ നടപടിയെന്ന് വാട്‌സ് ആപ്

#

ന്യൂഡല്‍ഹി (04-07-18) : വാട്‌സ് ആപ്പിലൂടെയുള്ള കുപ്രചരണങ്ങളും വ്യാജവാര്‍ത്തകളും തടയാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വാട്‌സ് ആപ് അധികൃതര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. വാട്‌സ് ആപിലൂടെ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഉത്കണ്ഠ തങ്ങളും പങ്കുവെയ്ക്കുന്നതായി വാട്‌സ് ആപ് അറിയിച്ചു. സര്‍ക്കാരും പൗരസമൂഹവും ടെക്‌നോളജി കമ്പനികളും ഒന്നിച്ച് ഈ വെല്ലുവിളി നേരിടുമെന്ന് വാട്‌സ് ആപ്, ഇലക്‌ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

വ്യാജപ്രചരണങ്ങള്‍ തടയാന്‍ വാട്‌സ് ആപ് സ്വീകിരക്കുന്ന നടപടികള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം വിട്ടുപോയ ആളുകളെ മറ്റുള്ളവര്‍ ആഡ് ചെയ്യുന്നത് തടയുന്ന സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ഗ്രൂപ്പിനുള്ളില്‍ മെസ്സേജ് അയക്കുന്നതില്‍ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുമെന്നും കത്തില്‍ പറയുന്നു.