സ്വീഡൻ ക്വാർട്ടർ ഫൈനലിൽ

#

(04-07-18) : റഷ്യൻ ലോകകപ്പിലെ ഏറ്റവും വിരസമായ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് സ്വീഡൻ ക്വാർട്ടർ ഫൈനലിലെത്തി . കളിയുടെ അറുപത്തിയാറാം മിനിട്ടിലായിരുന്നു മത്സരത്തിന്റെ വിധി നിർണ്ണയിച്ച ഗോൾ പിറന്നത്. സ്വീഡൻ താരമായ ഫോർസ് ബർഗിന്റെ അത്ര അപകടകരമല്ലാത്ത ഷോട്ട് ക്ലിയർ ചെയ്യാനുള്ള സ്വിറ്റ്സർലാൻഡ് താരത്തിന്റെ ശ്രമത്തിനിടയിൽ പന്ത്  ദിശമാറി വലയിൽ പതിച്ചു.മുൻ മത്സരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ നിരാശാജനകമായ പ്രകടനമായിരുന്നു ഷാക്കീരിയും ഷാക്കേയുമടങ്ങുന്ന സ്വിറ്റ്സർലാൻഡിന്റേത് .ഇംഗ്ലണ്ട് -കൊളംബിയ മത്സരത്തിലെ വിജയികളെ സ്വീഡൻ ക്വാർട്ടർ ഫൈനലിൽ നേരിടും.