കേരളഗാനം തെരഞ്ഞെടുക്കാന്‍ സമിതി

#

തിരുവനന്തപുരം (04-07-18) : കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന കേരളഗാനം തെരഞ്ഞെടുക്കുന്നതിന് എഴുത്തുകാർ അംഗങ്ങളായ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ.എം.ലീലാവതി, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം.എം. ബഷീര്‍, ഡോ. എം.ആര്‍.രാഘവവാര്യര്‍, ഡോ.കെ.പി. മോഹനന്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് (കണ്‍വീനര്‍) എന്നിവരാണ് കമ്മിറ്റിയിലുളളത്.

നിലവിലുള്ള ഗാനങ്ങളിൽ ഏതെങ്കിലുമൊന്ന് കേരളഗാനമായി തെരഞ്ഞെടുക്കുകയാണോ അതിനുവേണ്ടി പുതിയ ഒരു ഗാനത്തിന്റെ രചനയ്ക്ക് മത്സരം ഏർപ്പെടുത്തുകയാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. "കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന കേരളഗാനം" എന്നല്ലാതെ മറ്റു മാനദണ്ഡങ്ങളൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല.