എംഎല്‍എയുടെ ലൈംഗിക പീഡനം ; പരാതി പ്രധാനമന്ത്രിക്ക്

#

ഹൈദരാബാദ് (06-07-18) : തെലുങ്കാന നിയമസഭയിലെ തെലുങ്കാന രാഷ്ട്രസമിതി എം.എല്‍.എ ബള്‍ക സെന്‍ പീഡിപ്പിച്ചതായി രണ്ടു സ്ത്രീകള്‍ പരാതിപ്പെട്ടു. പരാതിയില്‍ സംസ്ഥാന പോലീസ് നടപടി സ്വീകരിക്കാത്തതിനാല്‍ ഇരകളായ സ്ത്രീകള്‍ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. പരാതി വ്യാജമാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഹൈദരബാദി ബഞ്ജാരി ഹില്‍സിലെ തന്റെ വസ്തുവില്‍ അതിക്രമിച്ചു നടന്ന രണ്ടു സ്ത്രീകളും ഒരു പുരുഷനുമായി തര്‍ക്കമുണ്ടായെന്നും തന്റെ വസ്തുവില്‍ അതിക്രമിച്ചു കടന്നു എന്ന കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നല്‍കിയ വ്യാജപരാതിയാണ് തനിക്കെതിരേയുള്ളതെന്നും ബള്‍ക സെന്‍ പറഞ്ഞു.