അഴിമതി കേസിൽ നവാസ് ഷെറീഫിന് 10 വർഷം തടവ്

#

ഇസ്‌ലാമബാദ് (06-07-18) : അഴിമതി കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിന് 10 വർഷം തടവ്. ഇതേ കേസിൽ നവാസ് ഷെറീഫിന്റെ മകൾ മറിയം ഷെറീഫിനെ 7 വർഷം തടവിനും ശിക്ഷിച്ചു. ലണ്ടനിൽ 4 ആഡംബര  ഫ്‌ളാറ്റുകളുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് വിധി. തൊണ്ടയിൽ ക്യാൻസർ ബാധിച്ച ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോൾ ലണ്ടനിലുള്ള നവാസ് ഷെറീഫ് കേസിൽ വിധി പറയുന്നത് നെറ്റിവയ്ക്കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല. കോടതിമുറിക്കുള്ളിൽനിന്ന് വിധി പറയുന്നത് കേൾക്കാൻ അവസരം നൽകണമെന്ന നവാസ് ഷെറീഫിന്റെ അഭ്യർത്ഥന കോടതി നിരസിച്ചു.

നവാസ് ഷെറീഫിന്റെ രണ്ട് ആൺമക്കളും മരുമകനും കേസിൽ പ്രതികളാണ്. ആൺമക്കളെ കണ്ടെത്താൻ പോലീസിന് കഴിയാത്തതിനാൽ അവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഷെറീഫിനും കുടുംബാംഗങ്ങൾക്കും എതിരായ 4 കേസുകളിൽ ഒന്നിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.