ശബരിമലയിലെ സ്ത്രീ പ്രവേശനം: വനിതാ ജഡ്ജിയെ കൂടി ഉൾപ്പെടുത്തി പുതിയ ബെഞ്ച്

#

ന്യൂ ഡൽഹി(06-07-2018): ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്ന ഭരണഘടന ബെഞ്ചില്‍ വനിതാ ജഡ്ജിയും. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ആണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍ ഇന്ദു മല്‍ഹോത്ര എന്നിവര്‍ ആണ് അംഗങ്ങള്‍. നേരത്തെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

ജൂലായ് 10 മുതല്‍ പുതിയ ബെഞ്ച് കേസുകളില്‍ വാദം കേട്ടുതുടങ്ങും. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കുമുള്ള പ്രവേശനം അനുവദിക്കണമെന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള പ്രധാന ഹര്‍ജികളിലൊന്ന്.