ഫ്രഞ്ച്പട സെമിയിൽ

#

നിഷ്‌നി(06-07-2018): ഫ്രാന്‍സ്- ഉറുഗ്വേ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിജയം കുറിച്ച് ഫ്രാന്‍സ് സെമി ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിന് ജയം.

പോർച്ചുഗലിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തിയ ഉറുഗ്വേ ഇതോടെ ലോകകപ്പില്‍ നിന്ന് പുറത്തായി. 61-ാം മിനുട്ടില്‍ ഗ്രീസ് മാനും 40-ാം മിനുട്ടില്‍ റാഫേല്‍ വരാനും നേടിയ ഗോളാണ് ഫ്രാന്‍സിനെ സെമിയിലെത്തിച്ചത്.

ലോകകപ്പിൽ മൂന്നു തവണ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ ഇതുവരെ ഉറുഗ്വേയെ തോൽപ്പിക്കാൻ ഫ്രാൻസിന് സാധിച്ചിട്ടില്ല. 2002ലേയും 2010ലേയും മൽസരങ്ങൾ സമനിലയിലായപ്പോള്‍ 1966ൽ 2–1ന് വിജയം ഉറുഗ്വേയുടെ കൂടെയായിരുന്നു. 2018 റഷ്യന്‍ ലോകകപ്പിലൂടെ ഉറുഗ്വേയെ തോൽപ്പിച്ച് ആ ചരിത്രം ഫ്രാന്‍സ് തിരുത്തിയിരിക്കുകയാണ്.