വീണ്ടും കഞ്ചാവ് വേട്ട: വർക്കല സ്വദേശി അറസ്റ്റിൽ

#

ആറ്റിങ്ങൽ(07-07-2018): കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗത്തിനെതിരേ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായി തുടർച്ചയായ മൂന്നാം ദിവസവും അറസ്റ്റ്. ഒരു കിലോയിൽ അധികം തൂക്കം വരുന്ന കഞ്ചാവുമായി വർക്കല താഴെ വെട്ടൂർ സ്വദേശി പുത്തൻവീട്ടിൽ സലീം ഷാ (37) ആണ് ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ തിരു: റൂറൽ ഷാഡോ പോലീസ് സംഘത്തിന്റെ പിടിയിൽ ആയത് . ഇതോടെ 6.5 Kg കഞ്ചാവും ഇതിന്റെ കച്ചവടക്കാരായ നാല് പേരും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളിൽ പിടിയിൽ ആയി. ഗുണ്ടാ ആക്ട് ഉൾപ്പെടെ അനവധി പിടിച്ചുപറി , മോഷണ കേസ്സുകൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വെഞ്ഞാറമൂട് കോട്ടു കുന്നം സ്വദേശി ചന്ദു എന്ന ദിലീപ് , വിചാരണ തടവുകാർക്ക് ജയിലിലേക്ക് കഞ്ചാവ് നൽകാനായി എത്തിയ പള്ളിപ്പുറം സ്വദേശി വിനീത് , മേനംകുളം സ്വദേശി സച്ചു എന്ന അപ്പൂട്ടൻ എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ പിടിയിൽ ആയത്.

ആലംകോട് മീൻ മാർക്കറ്റിന് സമീപത്ത് നിന്നാണ് സലീം ഷാ ഇപ്പോൾ പിടിയിൽ ആയത് . വിൽപ്പനക്കായി കഞ്ചാവ് സൂക്ഷിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷവും കഞ്ചാവ് കച്ചവടത്തിനിടയിൽ ഇയാൾ പോലീസ് പിടിയിൽ ആയിരുന്നു. ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം തുടരുക ആയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാർ l.P.S ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സലിം ഷാഡോ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാൾ പിടിയിൽ ആയതോടെ വർക്കല , കടക്കാവൂർ മേഖലകളിലെ ലഹരി വസ്തുക്കളുടെ വിൽപ്പനക്കാരുടെയും വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ള ഉപഭോക്താക്കളുടേയും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ D.Y.S.P പി. അനിൽകുമാർ , പോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാർ ,S.I മാരായ തൻസിം അബ്ദുൾ സമദ് , സിജു. കെ. എൽ .നായർ , A.S.I മാരായ ഫിറോസ് , ബിജു ഹഖ് , ഷാഡോ ടിം അംഗങ്ങൾ ആയ ദിലീപ് , ബിജുകുമാർ , റിയാസ്സ് , ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.