ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കണമെന്ന് സി.ബി.ഐ

#

ന്യൂഡല്‍ഹി (10-07-18) : ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് സി.ബി.ഐ. ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കുകയായിരുന്നു സി.ബി.ഐ. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് സി.ബി.ഐ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വിദേശത്തുള്ള ഉയര്‍ന്ന ജോലി വാദ്ഗാനങ്ങള്‍ വേണ്ടെന്നുവച്ചാണ് താന്‍ ഐ.എസ്.ആര്‍.ഒയില്‍ തുടർന്നതെന്നും തനിക്കെതിരേ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും നമ്പി നാരായണന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നഷ്ടപരിഹാരം നല്‍കേണ്ടത് ഉത്തരവാദികളായ ഉദ്യോഗസ്ഥരല്ലേ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് വിധി പറയാനായി മാറ്റി.