താജ്മഹലിന്റെ സംരക്ഷണം : കേന്ദ്രത്തിനെതിരേ സുപ്രീംകോടതി

#

ന്യൂഡല്‍ഹി (11-07-18) : താജ്മഹലിനെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഈഫല്‍ ടവറിനെക്കാള്‍ മനോഹരമായ താജ്മഹലിന് ഇന്ത്യയുടെ വിദേശധനക്കമ്മി പരിഹരിക്കാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. താജ്മഹലിനെ നന്നായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തങ്ങള്‍ക്ക് അത് അടച്ചിടേണ്ടിവരും.

ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട താജ്മഹല്‍ ശരിയായി സംരക്ഷിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോന്ദ്രസര്‍ക്കാരിനെതിരേ സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. 8 കോടി ആളുകളാണ് പ്രതിവര്‍ഷം ഈഫല്‍ ടവര്‍ കാണാന്‍ പോകുന്നതെന്ന് പറഞ്ഞ കോടതി താജ്മഹല്‍ ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണെന്നും നന്നായി സംരക്ഷിച്ചാല്‍ ഇന്ത്യയുടെ വിദേശനാണയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിനു കഴിയുമെന്നും അഭിപ്രായപ്പെട്ടു.