സ്ത്രീപീഡനം : രണ്ടാം പ്രതിയായ വൈദികന്‍ കീഴടങ്ങി

#

കൊല്ലം (12-07-18) : സ്ത്രീപീഡന കേസില്‍ പ്രതിയായ ഫാ.ജോബ് മാത്യു കീഴടങ്ങി. കൊല്ലത്ത് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലാണ് ജോബ് മാത്യു കീഴടങ്ങിയത്. കുമ്പസാര രഹസ്യം ഉപയോഗിച്ച് അദ്ധ്യാപികയായ യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയാണ് ഇന്ന് കീഴടങ്ങിയ ഫാ.ജോബ് മാത്യു. ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റു 4 വൈദികരും കേസില്‍ പ്രതികളാണ്. പീഡിപ്പിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.