ലോക ക്ളാസിക്കുകളുമായി ഗ്രാമീണ ചലച്ചിത്രോത്സവം

#

കൊല്ലം (12-07-18) : പുകസ ഫിലിം സൊസൈറ്റിയും പ്രതിഭ കൂട്ടിക്കടയും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്രാമീണ ചലച്ചിത്രോത്സവം ആരംഭിച്ചു. കൂട്ടിക്കടയിൽ നടന്ന ചടങ്ങിൽ നാടകകൃത്തും നടനുമായ പി ജെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി സജിനാഥ്,  എൻ എൽ ചന്ദ്രബാബു, രാധ കാക്കനാടൻ, നിസാർ അഹമ്മദ്, ടൈറ്റസ്. എസ്.കുമാർ, അഡ്വ എസ് ഷബീർ എന്നിവർ സംസാരിച്ചു.

ഇറ്റാലിയൻ ചിത്രം ബൈസൈക്കിൾ തീവ്സ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ചലച്ചിത്ര അസ്വാദനത്തെ കുറിച്ച് ചർച്ച നടന്നു  തുടർന്ന് ദ മോട്ടാർ സൈക്കിൾ ഡയറീസ്, ദ ഗ്രേറ്റ് ഡിക്റ്റേറ്റർ എന്നിവയും പ്രദർശിപ്പിച്ചു. ദ ലജന്റ് ഓഫ് ഭഗത് സിംഗ്, റാഷോമൻ എന്നിവയും പ്രദർശിപ്പിച്ചു. ചലച്ചിത്ര  പ്രദർശനത്തോടൊപ്പം ഓപ്പൺ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവം നാളെ സമാപിക്കും.