ബ്ലാക്‌മെയില്‍ ചെയ്ത് പീഡനം ; ഒരു പുരോഹിതന്‍ കൂടി കീഴടങ്ങി

#

കൊല്ലം (12-07-18) : കുമ്പസാര രഹസ്യം ഉപയോഗിച്ച് അദ്ധ്യാപികയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരു പുരോഹിതന്‍ കൂടി പോലീസിനു മുന്നില്‍ കീഴടങ്ങി. ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവാണ് കേസ് അന്വേഷണം  നടത്തുന്ന ക്രൈം ബ്രാഞ്ച്  സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. തന്റെ ഭാര്യയെ പീഡിപ്പിച്ചവരെന്ന് യുവതിയുടെ ഭര്‍ത്താവ് ചൂണ്ടിക്കാട്ടിയവരില്‍ ഒരാളാണ് ജോണ്‍സണ്‍ മാത്യു. എഫ്.ഐ.ആറില്‍ ജോണ്‍സണ്‍ മാത്യുവിനെ ബലാത്സംഗക്കുറ്റത്തില്‍ നിന്ന് പോലീസ് ഒഴിവാക്കിയിരുന്നു.

ഇന്നു രാവിലെ ഫാദര്‍ ജോബ് മാത്യു കൊല്ലത്ത് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങിയിരുന്നു. ജോബ് മാത്യുവാണ് കുമ്പസാരരഹസ്യം ചോര്‍ത്തി യുവതിയെ ആദ്യം പീഡിപ്പിച്ചത്. കേസില്‍ പ്രതികളായ മറ്റു രണ്ട് പുരോഹിതര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.