മോക്ഡ്രില്‍ : രണ്ടാം നിലയില്‍നിന്ന് ചാടിയ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

#

കോയമ്പത്തൂര്‍ (13-07-18) : കോയമ്പത്തൂരില്‍ ഒരു കോളേജില്‍ ദേശീയ ദുരന്തനിവാരണ അതോറിട്ടി നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട വിദ്യാര്‍ത്ഥിനി മരിച്ചു. കോയമ്പത്തൂര്‍ കോവൈ കലൈമഗള്‍ കോളേജ് ഒഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനി ലോഗേശ്വരി (19)യാണ് മോക്ഡ്രില്ലിനിടെ മരണമടഞ്ഞത്. രണ്ടാം നിലയുടെ ലെഡ്ജില്‍ നിന്ന് ചാടാന്‍ ട്രയിനര്‍ അറുമുഖം നിര്‍ദ്ദേശിച്ചെങ്കിലും ചാടാന്‍ വിമുഖയായിരുന്നു ലോഗേശ്വരി. ചാടാന്‍ വിമുഖത കാണിച്ച ലോഗേശ്വരിയെ ട്രയിനര്‍ അറുമുഖന്‍ പിന്നില്‍ നിന്ന് തള്ളുകയായിരുന്നു. ട്രയിനര്‍ ലോഗേശ്വരിയെ പിന്നില്‍ നിന്ന് തള്ളുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

താഴെ നിരവധി വിദ്യാര്‍ത്ഥികള്‍ സേഫ്റ്റി നെറ്റുമായി നിരല്‍പ്പുണ്ടായിരുന്നെങ്കിലും ഒന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ തലയിടിച്ചതുമൂലം മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിച്ചിരുന്നു. ലോഗേശ്വരിക്കു മുമ്പായി 5 വിദ്യാര്‍ത്ഥികള്‍ രണ്ടാം നിലയില്‍ നിന്ന് ചാടിയെങ്കിലും സുരക്ഷിതമായി താഴെയെത്തി. കോളേജ് അധികൃതര്‍ക്കും ട്രയിനര്‍ക്കുമെതിരേ പോലീസ് കേസെടുത്തു.