തരൂരിന്റെ ഓഫീസിൽ ബിജെപി കരിഓയിൽ ഒഴിച്ചു ; നിലപാടിലുറച്ച് തരൂർ

#

തിരുവനന്തപുരം (16.07.2018) : തിരുവനന്തപുരത്ത് ശശി തരൂരിന്റെ എം.പി ഓഫീസില്‍ ബിജെപി -യുവമോർച്ച പ്രവര്‍ത്തകർ കരിഓയില്‍ ഒഴിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ ഇന്ത്യ ഹിന്ദുപാകിസ്ഥാൻ ആയി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കരിഓയിൽ പ്രയോഗം. ഓഫീസിനു മുന്നിൽ റീത്ത് വെയ്ക്കുകയും ചെയ്തു. തരൂര്‍ മാപ്പ് പറയണമെന്ന് മാത്രമല്ല, ഇന്ത്യവിട്ട് പോകണമെന്നും ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു.

ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യ ഹിന്ദു പാകിസ്ഥാൻ ആയി മാറുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി ശശി തരൂർ പറഞ്ഞു. ഭീഷണികൾക്ക് തന്റെ നിലപാടിനെ സ്വാധീനിക്കാനാവില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ തുടങ്ങിയവർ ശശി തരൂരിന്റെ ഓഫീസിലെത്തി പിന്തുണ അറിയിച്ചു.