വെള്ളാപ്പള്ളി നടേശനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു

#

തിരുവനന്തപുരം (18-07-18) : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. വിദേശത്തുനിന്ന് അനധികൃതമായി പണം കടത്തിയെന്ന പരാതിയിലാണ് നടപടി. മൂന്നു മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടു. എന്നാൽ ആരോപണങ്ങൾ വെള്ളാപ്പള്ളി നിഷേധിച്ചു.

എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട പണം അനധികൃതമായി വിദേശത്തേക്ക് കടത്തുകയും പിന്നീട് ഈ പണം ഹവാലയായി തിരികെ എത്തിച്ചു എന്നുമാണ് വെള്ളാപ്പള്ളിക്കെതിരായ പരാതിയിലെ ആരോപണം. ബാങ്ക് സ്റ്റേറ്റ്മെന്റുകളും നികുതി അടച്ചതിന്റെ രേഖകളും ദേശീയ ഏജൻസിക്ക്‌ മുന്നിൽ അദ്ദേഹം ഹാജരാക്കി.