രൂപ റെക്കോഡ് തകര്‍ച്ചയില്‍

#

ന്യൂഡല്‍ഹി (20-07-18) : രൂപ എക്കാലത്തെയും ഏറ്റവും വലിയ തകര്‍ച്ചയില്‍. ഇന്നു രാവിലെ രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരേ 69 രൂപ 13 പൈസയായി ഇടിഞ്ഞു. ജൂണ്‍ 28 ന് 69 രൂപ 9 പൈസയായതായിരുന്നു ഇതിനു മുമ്പ് രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ കുറവ്. യു.എസ് ഡോളറിനെതിരേ എല്ലാ ഏഷ്യന്‍ കറന്‍സികളുടെയും മൂല്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യന്‍ രൂപയുടെ വിലയിടിവാണ് ഏറ്റവും കനത്തത്.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 315. 69 കോടി രൂപയുടെ ഓഹരിയാണ് ഇന്നലെ  വിറ്റഴിച്ചത്. രൂപയുടെ മൂല്യത്തില്‍ കുത്തനെയുണ്ടാകുന്ന ഇടിവ് വന്‍തോതിലുള്ള വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും കാരണമാകുമെന്ന ഭയം വ്യാപകമാണ്.