ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

#

കൊച്ചി (30-07-18) : പ്രശസ്ത ചലച്ചിത്രകാരനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ജോണ്‍ ശങ്കരമംഗലം  (84) അന്തരിച്ചു. പത്തനംതിട്ടയിൽ ഒരു സ്വകാര്യാശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ ജോണ്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലെ  വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായെങ്കിലും സിനിമയോടുള്ള താല്പര്യം മൂലം  ജോലി രാജിവച്ച് പുന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാർത്ഥിയായി. തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ പാസ്സായി.അവള്‍ അല്‍പം വൈകിപ്പോയി, ജന്മഭൂമി, സമാന്തരം, സാരാംശം എനീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ശങ്കരമംഗലത്തിന്റെ സിനിമകൾ നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.